ലിവർപൂൾ ലൈപ്സിഗ് പോരാട്ടം വീണ്ടും ബുഡാപെസ്റ്റിൽ

20210304 170520

ലിവർപൂളിന്റെ ലൈപ്സിഗിന് എതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടം ആൻഫീൽഡിൽ വെച്ച് നടക്കില്ല. കൊറോണ കാരണം യാത്ര വിലക്ക് ഉള്ളതിനാൽ ലിവർപൂൾ ഹോം മത്സരവും മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. ബുഡാപെസ്റ്റ് ആകും മത്സര വേദിയാവുക‌ നേരത്തെ ലൈപ്സിഗിന്റെ ഹോം മത്സരവും ബുഡാപെസ്റ്റിൽ ആയിരുന്നു നടന്നത്. മത്സരം നിഷ്പക്ഷ വേദിയിൽ ആണെങ്കിലും എവേ ഗോൾ നിയമങ്ങൾ നിലവിലുണ്ടാകും.

നേരത്തെ ബുഡാപെസ്റ്റിൽ വെച്ച നടന്ന ആദ്യ പാദ മത്സരം ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. ഈ ഗോളുകൾക്ക് എവേ ഗോൾ അനുകൂല്യം കൂടെ ലഭിക്കും. ആൻഫീൽഡിൽ അത്ര നല്ല ഫോമിൽ അല്ലാത്തതിനാൽ ലിവർപൂളിന് ഈ മാറ്റം വലിയ സമ്മർദ്ദം നൽകില്ല. മാർച്ച് 10നാണ് മത്സരം നടക്കുന്നത്.

Previous articleഅടുത്ത സീസണിൽ ഹൈദരാബാദിന് വലിയ ലക്ഷ്യങ്ങൾ എന്ന് പരിശീലകൻ
Next articleപികെയ്ക്ക് വീണ്ടും പരിക്ക്, ബാഴ്സലോണ പ്രതിസന്ധിയിൽ