ഐ ലീഗ് രണ്ടാം ഘട്ടം നാളെ മുതൽ, ഗോകുലം പഞ്ചാബിനെതിരെ

20210119 204448
Credit: Twitter

കൊൽക്കത്ത, മാർച്ച് 4: ഐ ലീഗിൽ ഗോകുലം കേരള എഫ് സി റൗണ്ട് ഗ്ലാസ് പഞ്ചാബിനു എതിരെ ഇറങ്ങും. വെള്ളിയാഴ്ച രാത്രി 7 മണിക്ക് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. വൺ സ്പോർട്സിൽ മത്സരം തത്സമയം ഉണ്ടായിരിക്കുന്നതായിരിക്കും.

ആദ്യ ഘട്ടമത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗോകുലം പതിനാറു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. പഞ്ചാബ് എഫ് സി 18 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്. ആദ്യ ഘട്ടത്തിൽ ഗോകുലം പഞ്ചാബിനെ മൂന്നിന് എതിരെ നാല് ഗോളിന് തോല്പിച്ചിരിന്നു. ആദ്യ പകുതിയിൽ മൂന്നു ഗോളിന് പിന്നിൽ നിന്ന ശേഷമായിരിന്നു ഗോകുലത്തിന്റെ വിജയം.

“കഴിഞ്ഞ മത്സരത്തിൽ ജയം അനിവാര്യം ആയിരിന്നു. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ ഗോകുലത്തിനു കിരീട പ്രതീക്ഷയുണ്ട്. അത് കൊണ്ട് തന്നെ ഞങ്ങൾ എല്ലാ മത്സരങ്ങളും വിജയിക്കുവാനാണ് ശ്രമിക്കുന്നത്,” വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറയുന്നു.

“ചർച്ചിലിനു എതിരെ വിൻസിക്ക് ചുവപ്പു കാർഡ് കിട്ടിയതിനെ തുടർന്നു ഞങ്ങൾ പത്തുപേരുമായിട്ടാണ് ഭൂരിഭാഗസമയത്തും കളിച്ചതു. എന്നിട്ടും ഞങ്ങൾ സമനിലയുടെ അടുത്ത് വരെ എത്തി. അത് കൊണ്ട് തന്നെ ഇനിയുള്ള എല്ലാ കളികളും നല്ലവണം കളിക്കുവാൻ കഴിയുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്,” ഗോകുലം എഫ് സി കളിക്കാരൻ ജിതിൻ എം എസ്സ് പറഞ്ഞു.