ബാഴ്സലോണയുടെ ഈ സീസണിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ്. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടത് മാത്രമല്ല അവരുടെ പ്രശ്നം. ഇതിനൊപ്പം അവരുടെ പ്രധാന സെന്റർ ബാക്കായ പികെയ്ക്ക് പരിക്കുമേറ്റിരുന്നു ഇന്നലെ. കാൽ മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ. പ്രാഥമിക സ്കാനുകളിൽ എ സി എൽ ഇഞ്ച്വറിൽ ഇല്ല എന്നാണ് കണ്ടെത്തിയത്.
കൂടുത പരിശോധനകൾ ക്ലബ് ഉടൻ നടത്തും. എ സി എൽ ഇഞ്ച്വറി അല്ലായെങ്കിലും 4 മാസമെങ്കിലും പികെ പുറത്തിരുന്നേക്കും. ഡിഫൻസിൽ ഇതിന തന്നെ ഏറെ പ്രശ്നങ്ങൾ ഉള്ള ബാഴ്സക്ക് ഇത് വലിയ തലവേദനയാകും. പികെയ്ക്ക് പകരം അറോഹോ ആയിരിക്കും ഇനി ബാഴ്സയുടെ സെന്റർ ബാക്കിൽ ഇറങ്ങുക. മറ്റൊരു സെന്റർ ബാക്കായ ഉംറ്റിറ്റി പരിക്കേറ്റ് പുറത്താണ്. യുവ ഫോർവേഡ് അൻസു ഫതിയും ഇപ്പോൾ പരിക്കേറ്റ് ദീർഘകാലം പുറത്താണ്.