എഫ് സി ഗോവ ഇത്തവണ ഐ എസ് എൽ കിരീടം തന്നെ നേടും എന്ന് കോഹ്ലി

ഐ എസ് എല്ലിൽ ഇത്തവണ കിരീടം നേടാൻ എഫ് സി ഗോവയ്ക്ക് ആകും എന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. എഫ് സി ഗോവയുടെ സഹ ഉടമ കൂടിയാണ് കോഹ്ലി. കഴിഞ്ഞ സീസണിൽ ഐ എസ് എൽ ലീഗ് ഘട്ട ചാമ്പ്യന്മാർ ആവാൻ എഫ് സി ഗോവയ്ക്ക് ആയിരുന്നു. ഇത്തവണ ഒരു പടികൂടെ മുന്നിൽ പോയി ലീഗ് കിരീടം തന്നെ നേടും എന്നും കോഹ്ലി പറഞ്ഞു.

ഇതിനകം രണ്ട് കിരീടങ്ങൾ നേടാൻ ക്ലബിനായിട്ടുണ്ട്. ഒപ്പം ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട യോഗ്യത നേടുന്ന ആദ്യ ക്ലബാകാനും ഗോവയ്ക്കായി. ഈ നേട്ടങ്ങളിൽ എല്ലാം അഭിമാനം ഉണ്ട് എന്നും കോഹ്ലി പറഞ്ഞു. ഈ സീസണ് എല്ലാ ആശംസകളും നേരുന്നതായും കോഹ്ലി പറഞ്ഞു. ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ നേരിടാൻ ഇരിക്കുക ആണ് ഗോവ.