സാലറി വിഷയത്തിൽ ബാഴ്‌സയെ സഹായിക്കാൻ ഒരുങ്ങി സീനിയർ താരങ്ങൾ

Nihal Basheer

20220805 144454
Download the Fanport app now!
Appstore Badge
Google Play Badge 1

പുതുതായി എത്തിയ താരങ്ങളെ ലാ ലീഗയിൽ രെജിസ്റ്റർ ചെയ്യാൻ വഴികൾ തേടി ബാഴ്‌സലോണ. ലാ ലീഗയുടെ സാലറി കാപിൽ പ്രശ്നം നേരിടുന്ന ബാഴ്‌സലോണ, കഴിഞ്ഞ ദിവസം പുതിയ വരുമാന വർധനവ് എല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട് നിലവിലെ സാഹചര്യത്തിൽ പുതിയ താരങ്ങളെ എല്ലാം ലീഗിൽ രെജിസ്റ്റർ ചെയ്യാൻ കഴിയുമോയെന്ന് ലാ ലിഗയോട് ആരാഞ്ഞിരുന്നു. എന്നാൽ അനുകൂലമായ മറുപടിയല്ല ലഭിച്ചത്. ഇതോടെ കൂടുതൽ വരുമാനമോ അല്ലെങ്കിൽ നിലവിലെ താരങ്ങളുടെ സാലറിയിൽ കുറവ് വരുത്തുന്നതോ ആണ് ബാഴ്‌സക്ക് മുന്നിലുള്ള വഴി. ലെവെന്റോവ്സ്കി, റാഫിഞ്ഞ, കുണ്ടേ തുടങ്ങിയവരെ ഇതു വരെ രെജിസ്റ്റർ ചെയ്യാൻ ബാഴ്‌സക്ക് ആയിട്ടില്ല. ഇതോടെ ആദ്യ പടിയെന്ന നിലയിൽ താരങ്ങളുമായി സാലറി വിഷയത്തിൽ ചർച്ചക്ക് ഒരുങ്ങുകയാണ് ടീം. ഉയർന്ന വരുമാനം നേടുന്ന ടീമിലെ സീനിയർ താരങ്ങളെ തന്നെയാണ് ബാഴ്‌സലോണ ആദ്യം നോട്ടമിടുന്നത്.

ജെറാർഡി പിക്വേ, സെർജിയോ ബസ്ക്വറ്റ്സ് എന്നിവർ ടീമിനെ സഹായിക്കാൻ സാലറിയിൽ കുറവ് വരുത്താൻ തയ്യാറായേക്കും എന്നാണ് നിലവിലെ സൂചനകൾ. താരങ്ങളുമായി നടത്തിയ ചർച്ചയിൽ തങ്ങളുടെ സന്നദ്ധത ഇവർ ടീമിനെ അറിയിച്ചിട്ടുണ്ട്. ടീമിൽ ഉയർന്ന സാലറി നേടുന്ന ഇവർ വരുമാനത്തിൽ ഗണ്യമായ കുറവ് വരുത്താൻ തയ്യാറായാൽ പിന്നെ ബാഴ്‌സക്ക് മറ്റ് വഴികൾ തേടേണ്ടി വരില്ല. ബാഴ്‌സ ലൈസൻസിങ് ആൻഡ് മേർച്ചന്റൈസിങ് (ബിഎൽഎം) ന്റെ കുറച്ചു ഓഹരികൾ കൂടി അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ ബാഴ്‌സ ലക്ഷ്യമിടുന്നുണ്ട്. പിക്വേ, ബസ്ക്വറ്റ്സ് എന്നിവരെ കൂടാതെ ജോർഡി ആൽബ, റ്റെർ സ്റ്റഗൻ എന്നിവരെയും സാലറിയിൽ കുറവ് വരുത്താൻ വേണ്ടി ടീം സമീപിച്ചേക്കും എന്നാണ് സൂചനകൾ.

Story Highlight: Pique and Busquets are open to the idea of reducing their salaries.