“ലാലിഗ ലോകത്തെ ഏറ്റവും വേഗത കുറഞ്ഞ ലീഗ്”

20210821 230251

ലാലിഗയെ വിമർശിച്ച് റയൽ ബെറ്റിസിന്റെ പരിശീലകനായ മാനുവൽ പെലഗ്രിനി. ലാലിഗ ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ ലീഗാണെന്ന് പെലഗ്രിനി പറഞ്ഞു. ഇവിടെ വളരെ കുറച്ച് സമയം മാത്രമാണ് കളി നടക്കുന്നത് എന്ന് പെലഗ്രിനി പറയുന്നു. ആൾക്കാർ എന്റർടെയിൻമെന്റിനു വേണ്ടിയാണ് ഫുട്ബോൾ മത്സരങ്ങൾ കാണുന്നത്. എന്നാൽ ലാലിഗയിൽ കളി നടക്കുന്നില്ല. ഇടക്കിടെ കളി നിർത്തിവെക്കുന്നത് മാത്രമെ നടക്കുന്നുള്ളൂ. ബെറ്റിസ് പരിശീലകൻ പറഞ്ഞു.

കളി ഇത്ര കുറവ് സമയം മാത്രം നടക്കുന്നതിന് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറയുന്നു. ഈ ലീഗിത്ര ദയനീയമല്ലാതെ ആക്കാൻ എല്ലാവരും കൂടെ ശ്രമിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ടീമുകൾ പലതും സിറ്റ് ബാക്ക് ചെയ്യുക ആണ്. അങ്ങനെ ചെയ്യുന്ന ടീമുകൾക്ക് കളി എത്ര സമയം കുറവ് നടക്കുന്നോ അത്രയ്ക്ക് നല്ലതായിരിക്കും. അത് ആ ടീമുകൾക്ക് അഡ്വാന്റേജ് ആവുകയാണ്. പെലഗ്രിനി പറഞ്ഞു. ലാലിഗയിൽ മുഴുവൻ വെറുതെയുള്ള ഫൗളുകളും സമയം കളലും ആണെന്നും പെലഗ്രിനി പറഞ്ഞു.

Previous articleജമൈക്ക ടെസ്റ്റിന്റെ രണ്ടാം ദിനം മഴ കാരണം ഉപേക്ഷിച്ചു
Next articleരണ്ടാം മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങും, വരാനെ അരങ്ങേറാൻ സാധ്യത