രണ്ടാം മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങും, വരാനെ അരങ്ങേറാൻ സാധ്യത

Img 20210821 224708

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ഇന്ന് എവേ മത്സരത്തിൽ സതാമ്പ്ടണെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. കഴിഞ്ഞ സീസണിൽ ഒരു എവേ മത്സരത്തിൽ പോലും പരാജയപ്പെടാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പരാജയപ്പെടാതെ ഇരുന്നാൽ അവർക്ക് ആഴ്സണലിന്റെ പരാജയമില്ലാതെ തുടർച്ചയായ 27 എവേ മത്സരങ്ങൾ എന്ന റെക്കോർഡിൽ എത്താൻ ആകും.

ലീഗിലെ ആദ്യ മത്സരത്തിൽ 5-1ന് ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച ഫോമിലാണ് സതപ്ടണെ നേരിടാൻ എത്തുന്നത്. കഴിഞ്ഞ സീസണിൽ രണ്ട് തവണ സതാമ്പ്ടണെ നേരിട്ടപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു. ഒരു തവണ 9 ഗോളുകൾ അടിച്ച് റെക്കോർഡ് ഇടാനും മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. ഇന്ന് സാഞ്ചോ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ എത്തിയേക്കും. സെന്റർ ബാക്കായ വരാനെ അരങ്ങേറ്റം നടത്താനും സാധ്യതയുണ്ട്. കഴിഞ്ഞ ആഴ്ച എവർട്ടണോട് പരാജയപ്പെട്ട സതാമ്പ്ടൺ ആദ്യ വിജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്. ഇന്ന് വൈകിട്ട് 6.30നാണ് മത്സരം നടക്കുന്നത്. കളി തത്സമയം സ്റ്റാർ സ്പോർട്സിലും സോണി നെറ്റ്വർക്കിലും കാണാം.

Previous article“ലാലിഗ ലോകത്തെ ഏറ്റവും വേഗത കുറഞ്ഞ ലീഗ്”
Next articleലണ്ടൻ ഡെർബിയിൽ ആഴ്‌സണൽ – ചെൽസി പോരാട്ടം