പെഡ്രിയുടെ ഗോളിൽ ബാഴ്സലോണ, ലീഗിൽ ഒന്നാമത് തന്നെ

ബാഴ്സലോണ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരം. ഇന്ന് ലാലിഗയിൽ സെൽറ്റ വിഗോയെ നേരിട്ട ബാഴ്സലോണ മറുപടിയില്ലാത്ത ഏക ഗോളിനാണ് വിജയിച്ചത്. കാമ്പ്നുവിൽ നടന്ന മത്സരത്തിൽ യുവതാരം പെഡ്രിയുടെ ഗോൾ ആണ് ബാഴ്സലോണയുടെ വിജയ ഗോളായി മാറിയത്. മത്സരത്തിന്റെ പതിനേഴാം മിനുട്ടിൽ ആയിരുന്നു പെഡ്രിയുടെ ഗോൾ.

20221010 021902

17ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ക്ലിയർ ചെയ്യുന്നതിൽ സെൽറ്റ ഡിഫൻഡർ പരാജയപ്പെട്ടപ്പോൾ പെഡ്രി അനായാസം പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കുക ആയിരുന്നു. ഇന്ന് കൂടുതൽ ഗോളുകൾ നേടാൻ ആയില്ല എന്നത് ബാഴ്സലോണക്ക് നിരാശ നൽകും. വിജയത്തോടെ ബാഴ്സലോണ ലീഗിൽ 22 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു‌. രണ്ടാമതുള്ള റയലിനും 22 പോയിന്റ് ആണ്‌.