വിജയം തുടർന്ന് ജോസെയുടെ റോമ

സീരി എയിൽ റോമയ്ക്ക് ഒരു ഗംഭീര വിജയം കൂടെ. ഇന്ന് റോമിൽ നടന്ന മത്സരത്തിൽ ലെചെയെ ആണ് അവർ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജോസെയുടെ ടീം വിജയിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സ്മാളിങിന്റെ ഹെഡർ റോമക്ക് ലീഡ് നൽകി. 22ആം മിനുട്ടിൽ ലെചെ ചുവപ്പ് കാരണം 10 പേരായി ചുരുങ്ങി.

റോമ 024048

എന്നിട്ടും 38ആം മിനുട്ടിൽ സമനില നേടാൻ ലെചെക്ക് ആയി. സെഫ്രെസയിലൂടെ ആണ് അവർ ഗോൾ നേടിയത്. അവസാനം രണ്ടാം പകുതിയിലെ ഒരു പെനാൾട്ടി ഡിബാല ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1. ഈ വിജയത്തോടെ റോമ 19 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി.