ക്രിസ്റ്റൽ പാലസ് പുതിയ സീസണ് മുന്നോടിയായി ആദ്യ സൈനിംഗ് പൂർത്തിയാക്കി. 8 മില്യൺ ഡോളറിന് റീഡിംഗ് ഫോർവേഡ് മൈക്കൽ ഒലിസിനെ ആണ് ക്രിസ്റ്റൽ പാലസ് സൈൻ ചെയ്തത്. ക്രിസ്റ്റൽ പാലസ് മാനേജരായ ശേഷം പാട്രിക് വിയേരയുടെ ആദ്യ സൈനിംഗാണ് 19 കാരനായ ഒലിസ്. ഫ്രാൻസിന്റെ യുവ ടീമുകളിൽ കളിച്ചിട്ടുള്ള താരമാണ്.
കഴിഞ്ഞ സീസണിൽ റീഡിംഗിനായി നല്ല പ്രകടനം കാഴ്ചവെച്ച യുവതാരം 46 കളികളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ സീസണിലെ ഇഎഫ്എൽ യംഗ് പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. “പാലസ് മികച്ച ക്ലബ്ബാണ്, ഈ ക്ലബിലേക്ക് വന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്,” എന്ന് ഒലിസ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. റീഡിങിൽ എത്തും മുമ്പ് ചെൽസി അക്കാദമിയിലെ കളിക്കാരനായിരുന്നു മൈക്കൽ ഒലിസ്