പരിശീലക സ്ഥാനത്തേക്ക് കിക്കെ സെറ്റിയന് പകരക്കാരനെ എത്തിച്ച് വിയ്യാറയൽ. മുൻ വയ്യഡോളിഡ് പരിശീകൻ ജോസെ റോഹോ മർട്ടിൻ എന്ന “പച്ചേറ്റ” യെയാണ് അവർ തന്ത്രങ്ങൾ ഓതാൻ എത്തിച്ചിരിക്കുന്നത്. ഈ സീസണിലേക്ക് മാത്രമാണ് കോച്ചിന് നിലവിൽ കരാർ നൽകിയിരുന്നത് എന്നാണ് സൂചന. നേരത്തെ റൗൾ ഗോൺസാലസിന്റെ പേര് പറഞ്ഞു കേട്ടിരുന്നെങ്കിലും അവസാന നിമിഷം പച്ചേറ്റക്ക് തന്നെ മുൻതൂക്കം ലഭിച്ചു. അസിസ്റ്റന്റ് കോച്ചുമാരേയും ടീം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ട്രെയിനിങ് സെഷനിൽ തന്നെ പുതിയ കോച്ചുമാർ ടീമിനോടൊപ്പം ചേരും.
പരിശീലകൻ എന്ന നിലയിൽ നിരവധി ടീമുകൾക്ക് തന്ത്രം ഓതിയ പരിചയം പച്ചെറ്റക്കുണ്ട്. റയൽ വയ്യഡോളിഡിനെ ആയിരുന്നു ഇതിന് മുൻപ് പരിശീലിപ്പിച്ചത്. അവരെ ഒന്നാം ഡിവിഷനിലേക്ക് എത്തിക്കാൻ സാധിച്ചെങ്കിലും കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ടീമിന്റെ മോശം പ്രകടനം. കാരണം പുറത്താക്കപ്പെട്ടു. മാഡ്രിഡ് കാസ്റ്റിയ്യ പരിശീലകൻ ആയ റൗൾ ഗോൺസാലസിനെയും വിയ്യാറയൽ കാര്യമായി പരിഗണിച്ചിരുന്നു. ചർച്ചകൾക്ക് മാഡ്രിഡ് അനുമതിയും നൽകി. ഇതിഹാസ താരത്തിന്റെ ആദ്യ സീനിയർ ടീം തട്ടകം വിയ്യാറയൽ ആവുമെന്ന് കരുതി എങ്കിലും അവസാന നിമിഷം കാര്യങ്ങൾ അവസാന നിമിഷം മാറി മറിഞ്ഞു. സുപ്രധാന താരങ്ങളെ നഷ്ടമായ വിയ്യാറയലിനെ വിജയ പാതയിൽ തിരിച്ചെത്തിക്കുക എന്ന യത്നമാണ് പച്ചേറ്റക്ക് മുൻപിൽ ഉള്ളത്.