പാകിസ്താനെതിരെ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും, കെ എൽ രാഹുൽ ടീമിൽ

Newsroom

Picsart 23 09 10 14 38 22 991
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആദ്യ പോരാട്ടത്തിൽ ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടുകയാണ്. ഇന്ന് ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യൻ ആദ്യ ഇലവനിൽ കെ എൽ രാഹുൽ തിരികെയെത്തി. ശ്രേയസ് അയ്യറിനു പകരമാണ് രാഹുൽ ആദ്യ ഇലവനിൽ എത്തിയത്. ശ്രേയസിന് പരിക്ക് ആണ് എന്നാണ് റിപ്പോർട്ട്. ദീർഘകാലത്തിനു ശേഷമാണ് രാഹുൽ ഇന്ത്യൻ ടീമിൽ എത്തുന്നത്. ബുമ്രയും ടീമിൽ തിരികെയെത്തി.

Picsart 23 09 10 14 38 32 976

ടോസ് കിട്ടിയിരുന്നു എങ്കിൽ ഇന്ത്യയും ആദ്യം ബാറ്റു ചെയ്യുമായിരുന്നു എന്ന് രോഹിത് ശർമ്മ ടോസിനു ശേഷം പറഞ്ഞു.

🇵🇰 (Playing XI): Fakhar Zaman, Imam-ul-Haq, Babar Azam (c), Mohammad Rizwan (wk), Agha Salman, Iftikhar Ahmed, Shadab Khan, Faheem Ashraf, Shaheen Afridi, Naseem Shah, Haris Rauf

🇮🇳 (Playing XI): Rohit Sharma (c), Shubman Gill, Virat Kohli, KL Rahul, Ishan Kishan (wk), Hardik Pandya, Ravindra Jadeja, Shardul Thakur, Jasprit Bumrah, Kuldeep Yadav, Mohammed Siraj