ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ ഒസാസിനയെ റയൽ ബെറ്റിസ് തകർത്തു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബെറ്റിസ് ഇന്ന് വിജയിച്ചത്. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ജുവാന്മിയുടെ ഇരട്ട ഗോളുകൾ ബെറ്റിസിനെ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിച്ചു. 34ആം മിനുട്ടിലും 45ആം മിനുട്ടിലും ആയിരുന്നു ജുവാന്മിയുടെ ഗോളുകൾ.
രണ്ടാം പകുതിയിൽ ബുദിമറിലൂടെ ഒരു ഗോൾ ഒസാസുന മടക്കി എങ്കിലും കാര്യമുണ്ടായില്ല. 82ആം മിനുട്ടിലെ കാർവലോയുടെ ഗോളും 88ആം മിനുട്ടിലെ മൊറേനോയുടെ ഗോളും കളി ബെറ്റിസിന്റെതാക്കി മാറ്റി. ജുവാന്മി ആണ് രണ്ട് അസിസ്റ്റും ഒരുക്കിയത്. 53 പോയിന്റുമായി ബെറ്റിസ് ലീഗിൽ അഞ്ചാമതാണ് നിൽക്കുന്നത്. ബാഴ്സയെക്കാൾ ഒരു പോയിന്റ് മാത്രം പിറകിലാണ് ബെറ്റിസ് ഇപ്പോൾ. പക്ഷെ ബാഴ്സലോണ രണ്ട് മത്സരം കുറവാണ്.