നെയ്മറിന് എന്ന് വേണമെങ്കിലും ബാഴ്സലോണയിലേക്ക് വരാം

- Advertisement -

ബാഴ്സലോണയിലേക്ക് എപ്പോൾ വേണമെങ്കിലും നെയ്മറിന് മടങ്ങി വരാം എന്ന് ബാഴ്സലോണ സ്ട്രൈക്കർ സുവാരസ്. നെയ്മറിന് ബാഴ്സലോണയിൽ പ്രത്യേക സ്ഥാനം ഉണ്ട്. ഇവിടെ എല്ലാ താരങ്ങൾക്കും നെയ്മറിനെ ഏറെ ഇഷ്ടവുമാണ്. സുവാരസ് പറഞ്ഞു. ഈ സമ്മറിൽ ബാഴ്സലോണയിലേക്ക് നെയ്മർ തിരിച്ചുവരും എന്നാണ് കരുതുന്നത്.

നെയ്മറിന് ഇനിയും പലതും ലോകത്തിനു മുമ്പിൽ കാണിക്കാൻ ഉണ്ട് എന്നും ബാഴ്സലോണക്ക് നെയ്മറിന്റെ വരവ് കരുത്താകും എന്നും സുവാരസ് പറഞ്ഞു. നേരത്തെ നെയ്മർ ബാഴ്സലോണയിൽ ഉണ്ടായിരുന്നപ്പോൾ മെസ്സി സുവാരസ് നെയ്മർ സഖ്യമായിരുന്നു ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിംഗ് കൂട്ടുകെട്ട്.

Advertisement