എഫ് സി ഗോവയുടെ ക്യാപ്റ്റനെയും മുംബൈ സിറ്റി കൊണ്ടുപോകും

- Advertisement -

ലൊബേര മുംബൈ സിറ്റിയുടെ പരിശീലകനായി എത്തുന്നത് ഏറ്റവും വലയ്ക്കുക എഫ് സി ഗോവയെ തന്നെയാകും എന്നത് ഉറപ്പായി. എഫ് സി ഗോവയുടെ ഒരു താരത്തെ കൂടെ നോട്ടമിട്ടിരിക്കുകയാണ് മുംബൈ സിറ്റി. ഗോവയുടെ ക്യാപ്റ്റനായ മന്ദർ റാവു ദേശായിക്ക് വലിയ ഓഫർ ആണ് മുംബൈ സിറ്റി വാഗ്ദാനം ചെയ്തിട്ടുള്ളത്. ലൊബേരയുടെ ഇഷ്ട താരങ്ങളിൽ ഒന്നാണ് മന്ദർ റാവു.

ലെഫ്റ്റ് ബാക്കായ മന്ദർ റാവു ഐ എസ് എൽ തുടക്കം മുതൽ എഫ് സി ഗോവയുടെ തന്നെ താരമായിരുന്നു. വിങ്ങർ ആയിരുന്നു എങ്കിലും ലൊബേര താരത്തെ ലെഫ്റ്റ് ബാക്കായി മാറ്റി ക്യാപ്റ്റന്റെ ആം ബാൻഡും നൽകുകയായിരുന്നു. ഇതുവരെ 97 മത്സരങ്ങൾ എഫ് സി ഗോവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ഐ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഗോവൻ സ്വദേശിയായ മന്ദർ റാവു ഡെംപോ യൂത്ത് ടീമിലൂടെയാണ് കരിയർ ആരംഭിച്ചത്. 2013 മുതൽ മൂന്നു വർഷം ഡെംപോയ്ക്കു വേണ്ടി ബൂട്ടു കെട്ടി. ഡെംപോ ഐലീഗ് സെക്കൻഡ് ഡിവിഷൻ നേടിയപ്പോൾ മന്ദർ റാവുവും ടീമിനൊപ്പം ഉണ്ടായുരുന്നു.

Advertisement