എഡു ഗാർസിയ രണ്ട് വർഷം കൂടെ എ ടി കെ കൊൽക്കത്തയിൽ

- Advertisement -

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാരായ എ ടി കെ കൊൽക്കത്ത അവരുടെ പ്രധാന താരങ്ങളിൽ ഒന്നായ എഡു ഗാർസിയയുടെ കരാർ പുതുക്കി. രണ്ട് വർഷത്തെ പുതിയ കരാറിലാണ് എഡു ഗാർസിയ ഒപ്പുവെച്ചത്. ഈ സീസണിൽ ഫൈനലിലെ ഗോളടക്കം ഗംഭീര പ്രകടനമായിരുന്നു ഗാർസിയ കാഴ്ചവെച്ചത്.

ആറു ഗോളുകളും മൂന്ന് അസിസ്റ്റും ഈ സീസണിൽ ഗാർസിയയുടെ പേരിൽ ഉണ്ടായിരുന്നു. ഒരു സീസൺ മുമ്പ് ചൈനീസ് ലീഗിൽ നിന്നായിരുന്നു എ ടി കെ കൊൽക്കത്ത ഗാർസിയയെ വീണ്ടും ഇന്ത്യയിലേക്ക് തിരികെ കിണ്ടു വന്നത്.

29കാരനായ എഡു ഗാർസിയ മുമ്പ് ബെംഗളൂരു എഫ് സിക്കായി ഐ എസ് എല്ലിൽ കളിച്ചിരുന്നു. സ്പാനിഷ് സ്വദേശിയാണ്. സ്പാനിഷ് ടീമായ റയൽ സരഗോസയ്ക്ക് വേണ്ടിയും മുമ്പ് കളിച്ചിട്ടുള്ള താരമാണ് എഡു ഗാർസിയ.

Advertisement