തനിക്ക് നെയ്മർ ആകേണ്ട, റയൽ മാഡ്രിഡിന്റെ റോഡ്രിഗോ!!

റയൽ മാഡ്രിഡിൽ എത്തിയ യുവ ബ്രസീലിയൻ താരം റോഡ്രിഗോയെ ഇന്നലെ ഔദ്യോഗികമായി ബ്രസീൽ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു. നെയ്മറിന്റെ ശൈലിയുമായി സാമ്യം ഉണ്ടെങ്കിലും താൻ നെയ്മർ ആകാനല്ല ആഗ്രഹിക്കുന്നു എന്ന് റോഡ്രിഗോ പറഞ്ഞു. തനിക്ക് റയൽ മാഡ്രിഡിന്റെ നെയ്മർ അല്ല ആകേണ്ടത്. തനിക്ക് റോഡ്രിഗോ ആണ് ആവേണ്ടത് യുവതാരം പറഞ്ഞു.

ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്നാണ് റോഡ്രിഗോ റയൽ മാഡ്രിഡിലേക്ക് എത്തിയത്. തനിക്ക് ഇപ്പോഴത്തെ റയൽ ടീമിൽ ഏറ്റവും ഇഷ്ടം ഹസാർഡിനോട് ആണെന്ന് താരം പറഞ്ഞു. താൻ പണ്ട് മൊബൈലിൽ ഹോം സ്ക്രീനിൽ വെച്ചിരുന്ന ഫോട്ടോ ആണ് ഹസാർഡിന്റേത് എന്നും അദ്ദേഹത്തോടൊപ്പം കളിക്കാൻ ആകുമെന്നത് വിശ്വസിക്കാൻ ആവുന്നില്ല എന്നും റോഡ്രിഗോ പറഞ്ഞു

Previous articleമുൻ നോർത്ത് ഈസ്റ്റ് താരത്തെ സ്വന്തമാക്കി മുംബൈ സിറ്റി
Next articleറെഡ് സ്റ്റാർ തൃശ്ശൂരിന് കളിച്ച താരം ഇനി പോർച്ചുഗീസ് ലീഗിൽ