ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ റയൽ മാഡ്രിഡിലേക്ക് പോകുമെന്ന് താൻ ഭയപ്പെട്ടിരുന്നു എന്ന് ബാഴ്സലോണ താരം ലയണൽ മെസ്സി. പി എസ് ജി വിടാൻ ശ്രമിച്ച നെയ്മറിനു വേണ്ടി ബാഴ്സലോണയോടൊപ്പം റയലും ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ടായിരുന്നു. ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ നടക്കില്ല എന്നായപ്പോൾ നെയ്മർ റയലിന്റെ ഓഫർ സ്വീകരിക്കുമോ എന്ന് ഭയന്നതായി മെസ്സി പറഞ്ഞു.
നെയ്മർ എന്തായാലും ക്ലബ് വിടാൻ ഉദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ റയലിനെ ഒരു വ്യത്യസ്തയ്ക്ക് വേണ്ടി സ്വീകരിക്കാൻ സാധ്യതയുണ്ടായിരുന്നെന്നും മെസ്സി പറഞ്ഞു. പി എസ് ജി വൻ തുക ആവശ്യപ്പെട്ടതിനാലാണ് അവസാനം നെയ്മർ ബാഴ്സലോണയിലോ റയൽ മാഡ്രിഡിലോ എത്താതിരുന്നത്.













