“നെയ്മർ തിരികെയെത്തരുത് എന്ന് ആഗ്രഹിക്കുന്നവർ ബാഴ്സയിൽ തന്നെയുണ്ട്” – മെസ്സി

നെയ്മറിന്റെ ബാഴ്സലോണയിലേക്കുള്ള തിരിച്ചുവരവ് ഒരു വിധത്തിലും എളുപ്പമല്ല എന്ന് ബാഴ്സലോണ താരം ലയണൽ മെസ്സി. നെയ്മർ ക്ലബിലേക്ക് തിരികെ വരുന്നതിന് ബാഴ്സലോണയിൽ തന്നെ എതിർപ്പുണ്ട് എന്നും മെസ്സി വ്യക്തമാക്കി. നെയ്മറിന്റെ തിരികെയുള്ള വരവ് അസാധ്യമാകാൻ രണ്ട് കാരണങ്ങൾ ആണ് ഉള്ളത് എന്നും മെസ്സി പറയുന്നു.

ഒന്ന് നെയ്മർ ബാഴ്സലോണ വിട്ട് പോയി എന്നത്, രണ്ട് നെയ്മർ ബാഴ്സലോണ ക്ലബ് വിട്ട വിധം. ഇത് രണ്ടും പ്രശ്നമാണെന്ന് മെസ്സി പറയുന്നു. ബാഴ്സലോണയുമായി കരാറിലായിരിക്കുമ്പോൾ അപ്രതീക്ഷിതമായിരുന്നു നെയ്മറിന്റെ പി എസ് ജിയിലേക്കുള്ള നീക്കം. അത് ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു. ബാഴ്സലോണയുടെ ബോർഡിൽ തന്നെ നെയ്മർ തിരികെ വരരുത് എന്ന് ആഗ്രഹിക്കുന്നവർ ഉണ്ട് എന്നും മെസ്സി പറഞ്ഞു.

Previous articleസീസണിലെ ആദ്യ എൽക്ലാസികോ ഡിസംബർ 18ന്
Next articleഫോം തുടരാൻ ചെൽസി, വീണ്ടും ഒരു അട്ടിമറി പ്രതീക്ഷിച്ച് ന്യൂകാസിൽ