ഫോം തുടരാൻ ചെൽസി, വീണ്ടും ഒരു അട്ടിമറി പ്രതീക്ഷിച്ച് ന്യൂകാസിൽ

Photo: Twitter/@ChelseaFC

പ്രീമിയർ ലീഗിൽ നടത്തുന്ന മികച്ച പ്രകടനം തുടരാൻ ചെൽസി ഇന്ന് ന്യൂകാസിൽ യുണൈറ്റഡിന് എതിരെ. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക.

രാജ്യാന്തര മത്സരങ്ങൾക്ക് വേണ്ടിയുള്ള ഇടവേളക്ക് പിരിയും മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന ആത്മവിശ്വാസവുമായാണ് ന്യൂകാസിൽ ഇന്ന് ലണ്ടനിൽ എത്തുക. സൗത്താംപ്ടനെ തകർത്തു അവസാനിപ്പിച്ച ചെൽസി അതേ പ്രകടനം ആവർത്തിക്കാനാകും ശ്രമിക്കുക. പ്രതിരോധത്തിൽ വരുത്തുന്ന പിഴവുകൾ തന്നെയാണ് ചെൽസി ഇപ്പോഴും നേരിടുന്ന പ്രധാന വെല്ലുവിളി. ഈ സീസണിൽ ഒരു ക്ലീൻ ഷീറ്റ് മാത്രം നേടിയ ടീമിൽ ഇപ്പോൾ പരിക്ക് കൂടെ ഭീഷണിയാണ്. പ്രതിരോധത്തിൽ റൂഡിഗർ, ക്രിസ്റ്റിയൻസൻ എന്നുവർക്ക് പരിക്ക് കാരണം കളിക്കാനാകില്ല. കൂടാതെ മധ്യനിര താരം കാന്റെയും ഇന്ന് കളിക്കില്ല എന്നുറപ്പാണ്.

യുണൈറ്റഡിന് എതിരെ മികച്ച പ്രകടനം നടത്തിയ ലോങ്സ്റ്റാഫ് സഹോദരന്മാരുടെ പ്രകടനത്തിൽ തന്നെയാകും സ്റ്റീവ് ബ്രൂസിന്റെ പ്രതീക്ഷ. ഐസക് ഹൈഡൻ വിലക്ക് കാരണം ഇന്നും കളിക്കില്ല. കൂടാതെ ഇത്തവണയും ആൻഡി കാരോൾ ബെഞ്ചിൽ തന്നെ ഇരിക്കാനാണ് സാധ്യത.

Previous article“നെയ്മർ തിരികെയെത്തരുത് എന്ന് ആഗ്രഹിക്കുന്നവർ ബാഴ്സയിൽ തന്നെയുണ്ട്” – മെസ്സി
Next articleഹൃദയ സംബന്ധമായ രോഗം, അൻവർ അലി മുംബൈ സിറ്റിക്കായി ഐ എസ് എല്ലിൽ കളിക്കില്ല