റയൽ മാഡ്രിഡിന്റെ നാച്ചോയ്ക്ക് പരിക്ക്

Newsroom

റയൽ മാഡ്രിഡ് ഡിഫൻസീവ് താരം നാചോ ഫെർണാണ്ടസിന് പരിക്ക്. പരിശീലനത്തിനിടയിലാണ് നാചോയ്ക്ക് പരിക്കേറ്റത്. മസിൽ ഇഞ്ച്വറിയാണ് നാചോയ്ക്ക് ഏറ്റിരിക്കുന്നത്. താരത്തിന് കൂടുതൽ പരിശോധനകൾ നടത്തിയാലെ പരിക്ക് എത്ര സാരമുള്ളതാണെന്ന് മനസ്സിലാക്കുകയുള്ളൂ എന്ന് ക്ലബ് അറിയിച്ചു.

താരം എന്തായാലും ഒന്നോ രണ്ടോ ആഴ്ചകൾ പുറത്തിരിക്കും. സീസൺ പുനരാരംഭിക്കുമ്പോൾ നാചോ റയൽ മാഡ്രിഡ് നിരയിൽ ഉണ്ടാകും. ജൂൺ 14ന് ഐബറിനെതിരെയാണ് റയൽ മാഡ്രിഡിന്റെ ആദ്യ മത്സരം. ലീഗിൽ ഇപ്പോൾ രണ്ടാമതുള്ള റയൽ മാഡ്രിഡ് കിരീട പ്രതീക്ഷയിൽ തന്നെയാണ്.