റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച് താൻ മാനേജ്മെന്റുമായി കരാർ നീട്ടുന്നതിനെ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ല എന്നു പറഞ്ഞു. റയൽ മാഡ്രിഡുമായുള്ള മോഡ്രിച്ചിന്റെ കരാർ ഈ വർഷം ജൂണിൽ അവസാനിക്കാൻ ഇരിക്കുകയാണ്. ക്ലബിലെ അദ്ദേഹത്തിന്റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
“ഞാൻ ഇതുവരെ ക്ലബ്ബുമായി സംസാരിച്ചിട്ടില്ല,” മോഡ്രിച്ച് പറഞ്ഞു. “തീർച്ചയായും എനിക്ക് ഇവിടെ തുടരാൻ ആഗ്രഹമുണ്ട്, പക്ഷേ ഞാൻ അത് അർഹിക്കുന്നതുകൊണ്ട് മാത്രം ആയിരിക്കണം. അല്ലാതെ ഞാൻ മോഡ്രിച്ച് ആയതുകൊണ്ടാവരുത്.” അദ്ദേഹം പറഞ്ഞു.
2012ൽ റയൽ മാഡ്രിഡ് ക്ലബിൽ ചേർന്നതു മുതൽ റയൽ മാഡ്രിഡിന്റെ റ്റീമിന്റെ അവിഭാജ്യ ഘടകമാണ് മോഡ്രിച്ച്, അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി ട്രോഫികൾ നേടാൻ അദ്ദേഹം അവരെ സഹായിച്ചു. “എന്റെ ഭാവി എന്ത് ആയാലും, റയൽ മാഡ്രിഡിനോടുള്ള എന്റെ സ്നേഹം ഒരിക്കലും മാറില്ല,” മോഡ്രിച്ച് പറഞ്ഞു. “ഇത് എന്റെ ജീവിതത്തിന്റെ ഭാഗമായ ക്ലബ്ബാണ്.” 37കാരനായ താരം പറഞ്ഞു.