മോഡ്രിച്ചിന് റയൽ മാഡ്രിഡിൽ പുതിയ കരാർ

20201222 155207

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് ഒരു വർഷം കൂടി റയൽ മാഡ്രിഡിൽ തുടരും. താരവും ക്ലബും തമ്മിൽ ഒരു വർഷത്തെ പുതിയ കരാറിൽ ഒപ്പ് വെച്ചു. പുതിയ കരാർ പ്രകാരം 35കാരനായ മോഡ്രിച്ച് 2022 വരെ റയൽ മാഡ്രിഡിൽ തുടരും. നിലവിൽ കൊറോണ വൈറസ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി കാരണം താരത്തിന്റെ വേതനത്തിൽ റയൽ മാഡ്രിഡ് കുറവ് വരുത്തിയിട്ടുണ്ട്. ഈ സീസണിൽ താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് ഒരു വർഷം കൂടി താരത്തെ ക്ലബ്ബിൽ നിലനിർത്താൻ റയൽ മാഡ്രിഡ് തീരുമാനിച്ചത്.

2012ലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാമിൽ നിന്ന് മോഡ്രിച് റയൽ മാഡ്രിഡിൽ എത്തുന്നത്. അവർക്ക് വേണ്ടി 383 മത്സരങ്ങൾ കളിച്ച മോഡ്രിച്ച് 26 ഗോളുകളും 61 അസിസ്റ്റുകളും നേടിയിട്ടുണ്ട്. കൂടാതെ നാല് ചാമ്പ്യൻസ് ലീഗ് കിരീടവും 2 ലാ ലീഗ കിരീടവും മോഡ്രിച്ച് റയൽ മാഡ്രിഡിന്റെ കൂടെ നേടിയിട്ടുണ്ട്. 2018ൽ റയൽ മാഡ്രിഡിന്റെ കൂടെ ചാമ്പ്യൻസ് ലീഗ് കിരീടവും ക്രോയേഷ്യയുടെ കൂടെ ലോകകപ്പ് ഫൈനലിൽ എത്തുകയും ചെയ്തതിന് പിന്നത്തെ താരത്തിന് ബലോൺ ഡി ഓർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Previous articleതാന്‍ സിംഗിളല്ല, എന്ത് വില കൊടുത്തും ഡബിള്‍ ഓടുവാന്‍ ശ്രമിച്ചേനെ – ക്രിസ് മോറിസ്
Next articleനോർകിയ കോവിഡ് നെഗറ്റീവ് ആയി, ടീമിനൊപ്പം ചേർന്നു