“മെസ്സി ബാഴ്സലോണ വിട്ടാൽ അത് ലാലിഗയ്ക്ക് വലിയ നഷ്ടം” – മോഡ്രിച്

- Advertisement -

മെസ്സി ബാഴ്സലോണ വിടുകയാണെങ്കിൽ അത് ലാലിഗയ്ക്ക് തന്നെ വലിയ നഷ്ടമായി മാറും എന്ന് റയൽ മാഡ്രിഡ് താരം ലുക മോഡ്രിച്. ബാഴ്സലോണ വിടാൻ മെസ്സി ശ്രമിക്കുന്നതിനിടയിലാണ് മോഡ്രിചിന്റെ വാക്കുകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ ലാലിഗ വിട്ടത് പോലെ തന്നെ മെസ്സി പോയാലും ലീഗിന് നഷ്ടമാകും. എന്നാൽ അത് കൊണ്ട് ലീഗ് ഇല്ലാതായി പോകില്ല എന്നും മോഡ്രിച് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടപ്പോൾ റയൽ മാഡ്രിഡിന് അത് വലിയ നഷ്ടമായിരുന്നു. എന്നാൽ റയൽ മാഡ്രിഡ് തിരികെ വന്നതും മുന്നോട്ട് പോയതും എല്ലാവരും കണ്ടതാണ്.മോഡ്രിച് പറയുന്നു. മെസ്സി പോയാൽ ബാഴ്സലോണക്കും നഷ്ടം തോന്നും. എന്നാൽ ബാഴ്സലോണയും പുതിയ താരങ്ങളുമായി മുന്നോട്ട് പോകും എന്ന് മോഡ്രിച് പറഞ്ഞു. സൂപ്പർ താരങ്ങൾ പോയാൽ പകരം സൂപ്പർ താരങ്ങൾ ഉയർന്ന് വരുമെന്നും മോഡ്രിച് പറഞ്ഞു.

Advertisement