മെസ്സി ഒരു വർഷം കൂടെ ബാഴ്സലോണക്ക് വേണ്ടി കളിച്ചേക്കും എന്ന് പിതാവ്

- Advertisement -

ബാഴ്സലോണ ആരാധകർക്ക് ആശ്വാസം നൽകുന്ന വിവരങ്ങൾ ആണ് കാറ്റലോണിയയിൽ നിന്ന് വരുന്നത്. മെസ്സി ഈ വർഷം ബാഴ്സലോണ വിട്ടേക്കില്ല എന്ന സൂചന നൽകിയിരിക്കുന്നത് മെസ്സിയുടെ ഏജന്റും പിതാവുമായ ജോർഗെ മെസ്സിയാണ്. ബാഴ്സലോണ ബോർഡുമായി ഇന്നലെ ചർച്ച നടത്തിയ മെസ്സിയുടെ പിതാവ് ഇന്ന് മെസ്സിയുമായും സംസാരിച്ചിരുന്നു. അതിനു ശേഷം മാധ്യമങ്ങൾ ചോദിച്ചപ്പോൾ ആണ് ജോർഗെ മെസ്സിയുടെ മറുപടി വന്നത്.

ഈ വർഷം ബാഴ്സലോണ വിടുക അത്ര എളുപ്പമല്ല എന്നതാകും മെസ്സിയും പിതാവും അവരുടെ ക്ലബ് വിടണമെന്ന നിലപാടിൽ നിന്ന് പിറകോട്ട് പോകാൻ കാരണം. മെസ്സിയെ ഈ വർഷം പോകാൻ അനുവദിക്കില്ല എന്നും അഥവാ പോകണം എങ്കിൽ 700 മില്യൺ റിലീസ് ക്ലോസ് നൽകണം എന്നുമായിരുന്നു ബാഴ്സലോണ ഇന്നലെ മെസ്സിയുടെ പിതാവിനോട് പറഞ്ഞത്. ഒരു വർഷം കൂടെ നിന്ന് ഫ്രീ ആയി ബാഴ്സലോണ വിടുന്നതാകും നല്ലത് എന്നാണ് ഇപ്പോൾ മെസ്സി കരുതുന്നത്. എന്നാൽ ഈ തീരുമാനവും അന്തിമം അല്ല. ഇതിൽ കൂടുതൽ ചർച്ചകൾ നടക്കും.

Advertisement