വിരാട് കോഹ്‌ലിയെ പ്രശംസിക്കുന്നതിൽ എന്താണ് തെറ്റ്: അക്തർ

ഇന്ത്യൻ താരങ്ങളെ പ്രശംസിക്കുന്നതിനെതിരെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പ്രശംസിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളതെന്നും അക്തർ ചോദിച്ചു.

വിരാട് കോഹ്‌ലിയെ പോലെയൊരു താരം പാകിസ്ഥാനിലോ ലോക ക്രിക്കറ്റിലോ വേറെ ഇല്ലെന്നും അതുകൊണ്ട് താരത്തെ പുകഴ്ത്തുന്നതിൽ ഒരു തെറ്റും ഇല്ലെന്നും അക്തർ പറഞ്ഞു. എന്ത്‌കൊണ്ടാണ് ഇന്ത്യൻ താരങ്ങളെ പുകഴ്തുന്നതിന് തന്നോട് ആളുകൾ ദേഷ്യപെടുന്നതെന്ന് അറിയില്ലെന്നും തന്നെ വിമർശിക്കുന്നതിന് മുൻപ് ആളുകൾ വിരാട് കോഹ്‌ലിയുടെ റെക്കോർഡുകൾ നോക്കട്ടെയെന്നും അക്തർ പറഞ്ഞു.

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ചുറികൾ നേടിയ മറ്റൊരു താരമുണ്ടോ എന്നും ഇന്ത്യക്ക് വേണ്ടി എത്ര പരമ്പരകളാണ് വിരാട് കോഹ്‌ലി നേടികൊടുത്തതെന്നും അതുകൊണ്ട് തന്നെ താരത്തെ പ്രശംസിക്കുന്നതിൽ എന്നതാണ് തെറ്റെന്നും അക്തർ ചോദിച്ചു.