ബാഴ്സലോണക്കായി ഏറ്റവും കൂടുതൽ ലാലിഗ മത്സരങ്ങൾ എന്ന നേട്ടത്തിലേക്ക് ലയണൽ മെസ്സി അടുക്കുന്നു. ഇന്നലെ നടന്ന മത്സരം ലാലിഗയിൽ മെസ്സിയുടെ 443ആം മത്സരമായിരുന്നു. ബാഴ്സലോണയ്ക്കായുള്ള ലാലിഗ മത്സരങ്ങളുടെ എണ്ണത്തിൽ ഇതോടെ മെസ്സി രണ്ടാമത് എത്തി. 442 മത്സരങ്ങൾ കളിച്ച ഇനിയേസ്റ്റയുടെ റെക്കോർഡ് ആണ് മെസ്സി മറികടന്നത്. ഇനി മെസ്സിക്ക് മുന്നിൽ സാവി മാത്രമാണ് മുന്നിൽ ഉള്ളത്.
ബാഴ്സലോണയ്ക്ക് വേണ്ടി സാവി 505 ലാലിഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മെസ്സി ആ റെക്കോർഡ് മറികടക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 443 മത്സരങ്ങൾ ബാഴ്സലോണക്കായി ലാലിഗയിൽ കളിച്ച മെസ്സി 409 ഗോളുകൾ നേടിയിട്ടുണ്ട്. 116 അസിസ്റ്റും മെസ്സിയുടെ പേരിൽ ഉണ്ട്.













