“മാഞ്ചസ്റ്ററിനോട് ഏറ്റ തോൽവി ഉറക്കം നഷ്ടപ്പെടുത്തുന്നു” – എമ്പപ്പെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഏറ്റ പരാജയത്തിന്റെ ഞെട്ടലിൽ നിന്ന് താൻ ഇനിയും പുറത്ത് വന്നിട്ടില്ല എന്ന് പി എസ് ജിയുടെ യുവതാരം എമ്പപ്പെ. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ പാരീസിൽ വെച്ച് 3-1ന്റെ പരാജയം പി എസ് ജി ഏറ്റുവാങ്ങിയിരുന്നു. ഈ തോൽവി പി എസ് ജിയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കുകയും ചെയ്തു‌.

ഈ പരാജയം തനിക്ക് ഞെട്ടൽ നൽകി എന്ന് പറഞ്ഞ എമ്പപ്പെ തനിക്ക് ദിവസങ്ങളായി ഉറക്കം കിട്ടുന്നില്ല എന്നും പറഞ്ഞു. തനിക്ക് മാത്രമല്ല തന്റെ ടീമംഗങ്ങളിൽ ഭൂരിഭാഗത്തിന്റെയും അവസ്ഥ ഇതാണെന്നും എമ്പപ്പെ പറഞ്ഞു. ഈ സങ്കട അവസ്ഥയെ വിവരിക്കാൻ വാക്കുകൾ ഇല്ലായെന്നും എമ്പപ്പെ പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്നാം തവണയാണ് പി എസ് ജി പ്രീക്വാർട്ടറിൽ പുറത്താകുന്നത്.