ഗ്രീസ്മന് ബാഴ്സലോണയിൽ തന്റെ ആദ്യ ഗോൾ!!

- Advertisement -

ബാഴ്സലോണയിൽ സൈൻ ചെയ്തതിന് ശേഷം ആദ്യമായി ഗ്രീസ്മാൻ ഗോൾ നേടി. ഇന്ന് അമേരിക്കയിൽ വെച്ച് നടന്ന പ്രീസീസൺ മത്സരത്തിലായിരുന്നു ഗ്രീസ്മെൻ ഗോൾ നേടിയത്. ഇന്ന് ഇറ്റാലിയൻ ക്ലബായ നാപോളിയെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം സ്വന്തമാക്കി. 56ആം മിനുട്ടിൽ ആയിരുന്നു ഗ്രീസ്മെൻ കാത്തിരുന്ന ആ ഗോൾ പിറന്നത്.

അലാബ നൽകിയ പാസ് ടാപിൻ ചെയ്ത് വലയിൽ എത്തിക്കേണ്ട പണിയേ ഗ്രീസ്മെന് ഉണ്ടായിരുന്നുള്ളൂ. മത്സരത്തിൽ നാപോളിയുടെ മേൽ സമ്പൂർണ്ണ ആധിപത്യമാണ് ബാഴ്സലോണ നേടിയത്. സുവാരസ് ഇരട്ട ഗോളുകളും ഡെംബലെ ഒരു ഗോളും കളിയിൽ നേടി. നാലു ഗോളുകളെ നേടിയുള്ളൂ എങ്കിലും അതിനേക്കാൾ ഇരട്ടി അവസരങ്ങൾ ബാഴ്സലോണ സൃഷ്ടിച്ചിരുന്നു.

Advertisement