യു ടേൺ എടുത്ത് മിശിഹാ, ബാഴ്സലോണ ആരാധകരുടെ ആഗ്രഹം നടക്കുന്നു

- Advertisement -

ബാഴ്സലോണ വിടുമെന്ന മെസ്സിയുടെ നിലപാടിൽ നിന്ന് മെസ്സി തന്നെ യുടേൺ എടുത്തിരിക്കുകയാണ്. ബാഴ്സലോണ ബോർഡുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ ക്ലബിൽ തന്നെ തുടരാം എന്ന് മെസ്സി തീരുമാനിച്ചു. ഇത് ഔദ്യോഗികമായി മെസ്സ് ഇന്ന് ഒരു വീഡിയോ സന്തോഷത്തിലൂടെ അറിയിക്കും. 700 മില്യൺ റിലീസ് ക്ലോസ് റദ്ദാക്കില്ല എന്നും മെസ്സി പോകണമെങ്കിൽ ആ തുക നൽകിയേ മതിയാകു എന്നും ക്ലബ് പറഞ്ഞിരുന്നു.

ഇതോടെ ഫ്രീ ആയി ക്ലബ് വിടാൻ നിയമ നടപടിയിലൂടെയെ നടക്കു എന്ന നിലയിലായി മെസ്സി. തനിക്ക് ഏറെ പ്രിയപ്പെട്ട ക്ലബിനെതിരെ കോടതിയിൽ പോകാൻ തയ്യാറല്ല എന്ന നിലപാട് എടുത്ത മെസ്സി താൻ ഒരു വർഷം കൂടെ ബാഴ്സലോണയിൽ തുടരാം എന്നാണ് അന്തിമ തീരുമാനം എടുത്തത്. മെസ്സി അതിനു ശേഷം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടും. ഇന്ന് ഔദ്യോഗികമായി താൻ തുടരുന്ന കാര്യം അറിയിച്ചു കഴിഞ്ഞാൽ മെസ്സി താമസിയാതെ ബാഴ്സലോണക്ക് ഒപ്പം പരിശീലനത്തിനു ചേരും.

Advertisement