സോഷ്യൽ മീഡിയ ബഹിഷ്‌കരണത്തിന് പിന്തുണയുമായി മെസ്സി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രിട്ടീഷ് ക്ലബ്ബുകൾ സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നടത്തുന്ന സോഷ്യൽ മീഡിയ ബഹിഷ്‌കരണത്തിന് പിന്തുണയുമായി ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് സോഷ്യൽ മീഡിയ ബഹിഷ്‌കരണത്തിന് പിന്തുണയുമായി മെസ്സി എത്തിയത്. സോഷ്യൽ മീഡിയ കമ്പനികളായ ട്വിറ്ററിനോടും ഫേസ്ബുക്കിനോടും ഈ കാര്യത്തിൽ കൂടുതൽ നടപടികൾ വേണമെന്നും മെസ്സി ആവശ്യപെട്ടിട്ടുണ്ട്.

https://www.instagram.com/p/COVCx3rLKkX/

നിലവിൽ ഇൻസ്റ്റാഗ്രാമിൽ 200 മില്യൺ ഫോള്ളോവെർസ് ഉള്ള താരമാണ് മെസ്സി. സോഷ്യൽ മീഡിയ സുരക്ഷിതമായ ഒരു സ്ഥലം ആവണമെന്നും എന്തെങ്കിലും ഒരു കാര്യം ഷെയർ ചെയ്യുമ്പോൾ അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്നും മെസ്സി ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആരാധകരോട് ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ നിലവിലുള്ള വിവേചനവും ദുരുപയോഗവും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രിട്ടീഷ് ക്ലബ്ബുകൾ 4 ദിവസത്തെ സോഷ്യൽ മീഡിയ ബഹിഷ്കരണം ആഹ്വാനം ചെയ്തത്.