ട്രാൻസ്ഫർ വിവാദങ്ങൾക്ക് മാപ്പു പറഞ്ഞു മെസ്സി

Newsroom

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ വിവാദങ്ങൾക്ക് ബാഴ്സലോണ ആരാധകരോട് മാപ്പു പറഞ്ഞു ലയണൽ മെസ്സി. കഴിഞ്ഞ സമ്മർ വളരെ വിഷമം നിറഞ്ഞതായിരുന്നു എന്ന് മെസ്സി പറഞ്ഞു. ആ സംഭവങ്ങൾക്ക് ഒക്കെ ബാഴ്സലോണ ആരാധകരോട് മാപ്പു പറയുന്നതായും മെസ്സി പറഞ്ഞു. തനിക്ക് ഏറ്റവും വലുത് ബാഴ്സലോണ എന്ന ക്ലബ് ആണെന്നും മെസ്സി പറഞ്ഞു.

ബാഴ്സലോണ ആണ് തന്റെ ജീവിതം. താൻ 13ആം വയസ്സ് മുതൽ ഇവിടെ ഉണ്ട്. അർജന്റീനയിൽ ജീവിച്ചതിനേക്കാൾ താൻ ഇവിടെയാണ് ജീവിച്ചത്. താൻ എല്ലാം പഠിച്ചത് ഇവിടെ നിന്നാണ് എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ വിടുമോ ഇല്ലയോ എന്നത് സീസൺ അവസാനം തീരുമാനിക്കും. ക്ലബ് വിടുന്നു എങ്കിലും അത് നല്ല രീതിയിലായിരിക്കും എന്നും മെസ്സി പറഞ്ഞു.