മോൺസ്റ്റർ മെസ്സി, സെവിയ്യയും മെസ്സിക്ക് മുന്നിൽ വീണു

20210227 224733
Credit: Twitter
- Advertisement -

മെസ്സി അദ്ദേഹത്തിന്റെ മികച്ച ഫോം തുടരുകയാണ്. ഒരിക്കൽ കൂടെ ബാഴ്സലോണയുടെ വിജയശില്പിയായി മെസ്സി മാറിയിരിക്കുകയാണ്. ഇന്ന് ശക്തരായ സെവിയ്യയെ അവരുടെ ഹോം ഗ്രൗണ്ടിൽ പോയി ബാഴ്സലോണ പരാജയപ്പെടുത്തിയപ്പോൾ മെസ്സി തന്നെയായിരുന്നു താരം. ഒരു ഗോളും ഒരു അസിസ്റ്റും മെസ്സി സംഭാവന ചെയ്തപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം ബാഴ്സലോണ സ്വന്തമാക്കി.

29ആം മിനുട്ടിൽ മെസ്സി നൽകിയ മനോഹര ത്രൂ പാസ് സ്വീകരിച്ച് ഡെംബലെ ആണ് ബാഴ്സലോണക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയുടെ അവസാനമായിരുന്നു മെസ്സിയുടെ ഗോൾ വന്നത്. ഫൗളുകൾ ഒക്കെ മറികടന്നായിരുന്നു 86ആം മിനുട്ടിലെ മെസ്സിയുടെ ഫിനിഷ്. ഈ ഗോളൊടെ മെസ്സിക്ക് ലാലിഗയിൽ ഈ സീസണിൽ 19 ഗോളുകളായി. വിജയിച്ചു എങ്കിലും പെഡ്രിയും അറോഹോയും പരിക്കേറ്റ് പുറത്ത് പോയത് ബാഴ്സലോണക്ക് ആശങ്ക നൽകും.

ഈ വിജയത്തോടെ ബാഴ്സലോണക്ക് 53 പോയിന്റായി. ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റ് മാത്രം പിറകിലാണ് ബാഴ്സലോണ ഉള്ളത്.

Advertisement