രണ്ട് പെനാൾട്ടി നഷ്ടപ്പെടുത്തിയ ബ്രൈറ്റണ് പരാജയം തന്നെ വിധി

20210227 223449
- Advertisement -

റിലഗേഷൻ പോരാട്ടത്തിൽ ഉള്ള വെസ്റ്റ് ബ്രോമിന് നിർണായക വിജയം. ബ്രൈറ്റണെ ആണ് ഹോം ഗ്രൗണ്ടിൽ വെസ്റ്റ് ബ്രോം ഇന്ന് പരാജയപ്പെടുത്തിയത്. രണ്ട് പെനാൾട്ടി നഷ്ടപ്പെടുത്തിയ ബ്രൈറ്റണ് പരാജയം അല്ലാതെ വേറെ ഒന്നും ലഭിക്കിമായിരുന്നില്ല. ഈ പരാജയം ബ്രൈറ്റണെ റിലഗേഷൻ പോരിലേക്ക് താഴ്ത്തുകയും ചെയ്യും. ഫുൾഹാം വിജയിച്ചാൽ റിലഗേഷൻ പൊസിഷനും ബ്രൈറ്റണുമായി വെറും ഒരു പോയിന്റിന്റെ വ്യത്യാസമെ ഉണ്ടാവുകയുള്ളൂ.

ഇന്ന് 11ആം മിനുട്ടിൽ ബാർട്ലി ആണ് വെസ്റ്റ് ബ്രോമിന് ലീഡ് നൽകിയത്. 19ആം മിനുട്ടിൽ സമനില നേടാനുള്ള അവസരം ബ്രൈറ്റണ് കിട്ടി. പക്ഷെ പെനാൾട്ടി എടുത്ത ഗ്രോസിന് പിഴച്ചു. ബ്രൈറ്റൺ 30 മിനുട്ടിൽ നേടിയ ഗോൾ റഫറി അനുവദിച്ചതുമില്ല. രണ്ടാം പകുതിയിലും മത്സരത്തിലേക്ക് തിരികെ വരാൻ ബ്രൈറ്റൺ ശ്രമിച്ചു. 74ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി എടുത്ത വെൽബകും ലക്ഷ്യം കാണാതായതോടെ ബ്രൈറ്റൺ പരാജയം ഉറപ്പിച്ചു.

ഈ വിജയം വെസ്റ്റ് ബ്രോമിനെ 17 പോയിന്റിൽ എത്തിച്ചു. ഇപ്പോഴും റിലഗേഷൻ ഭീഷണിയിൽ തന്നെയാണ് വെസ്റ്റ് ബ്രോം ഉള്ളത്.

Advertisement