വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി യുവന്റസ്, ലീഗ് കിരീടം അകലുന്നു

Img 20210228 031629
Credit: Twitter
- Advertisement -

സീരി എ കിരീടം നിലനിർത്താൻ ഇത്തവണ യുവന്റസിന് ആവണം എങ്കിൽ ഇനി അത്ഭുതങ്ങൾ നടക്കേണ്ടി വരും. ഇന്ന് യുവന്റസ് കിരീട പോരാട്ടത്തിൽ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്. സീരി എയിൽ ഇന്ന് നടന്ന മത്സരത്തിൽ ഹെല്ലാാ വെറോണയ്ക്ക് മുമ്പിലും യുവന്റസ് പോയിന്റ് നഷ്ടപ്പെടുത്തി. 1-1 എന്ന സമനിലയിലാണ് മത്സരം അവസാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കിയേസയുടെ പാസിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിന് ലീഡ് നൽകിയതായിരുന്നു. എന്നാൽ ആ ലീഡ് നിലനിർത്താൻ യുവന്റസിനായില്ല. 77ആം മിനുട്ടിൽ ബരാകിലൂടെ വെറോണ സമനില പിടിച്ചു. പിന്നീട് വിജയ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല‌. ഈ സമനിലയോടെ യുവന്റസ് 23 മത്സരങ്ങളിൽ 46 പോയിന്റുമായി മൂന്നാമത് നിർത്തുകയാണ്. ഒന്നമാതുള്ള ഇന്റർ മിലാനെക്കാൾ ഏഴു പോയിന്റ് പിറകിലാണ് യുവന്റസ് ഉള്ളത്. 49 പോയിന്റുള്ള മിലാൻ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.

Advertisement