“റൊണാൾഡോ ഇല്ലാത്ത റയൽ വിഷമിക്കുന്നത് പോലെ മെസ്സി ഇല്ലാത്ത ബാഴ്സയും വിഷമിക്കും”

- Advertisement -

റയൽ മാഡ്രിഡഡിൽ ഇപ്പോൾ സംഭവിക്കുന്നത് ബാഴ്സലോണക്ക് വരും വർഷത്തിൽ നേരിടാൻ പോകുന്നതിന്റെ സൂചനകളാണെന്ന് മുൻ ഡച്ച് ഫുട്ബോൾ താരം ജോർദി ക്രൈഫ്. ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ടതോടെ റയൽ മാഡ്രിഡ് ഈ സീസണിൽ താളം കണ്ടെത്താതെ കഷ്ടപ്പെട്ടിരുന്നു‌. ഇതു പോലെ മെസ്സി വിട്ടു പോയാൽ ബാഴ്സലോണയും തളരും എന്നാണ് മുൻ ബാഴ്സലോണ താരം കൂടിയായ ക്രൈഫ് പറയുന്നത്.

ഇതിനായി ബാഴ്സലോണ ഇപ്പോഴേ ഒരുങ്ങണമെന്നും ക്രൈഫ് പറയുന്നു. റൊണാൾഡോ യുവന്റസിലേക്ക് പോയപ്പോൾ റയൽ മാഡ്രിഡ് കഷ്ടപ്പെടുകയും പരിശീലകനെ പുറത്താക്കേണ്ടി വരികയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും അത്ഭുതങ്ങൾ കാണിക്കുന്ന താരമാണെന്ന് ക്രൈഫ് പറഞ്ഞു.

റൊണാൾഡോ ആയിരുന്നു മാഡ്രിഡിൽ കുട പിടിച്ചിരുന്നത്. ടീമിലെ ആരും നനയാതെ റൊണാൾഡോ നോക്കി. ഇപ്പോൾ റൊണാൾഡോ പോയി എന്നും മാഡ്രിഡിൽ കുട ഇല്ലായെന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സ താരം പറഞ്ഞു.

Advertisement