ചാമ്പ്യൻസ് ലീഗ് മുന്നിൽ കണ്ട് മെസ്സിക്ക് വിശ്രമം

- Advertisement -

മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരം മുന്നിൽ കണ്ട് മെസ്സിക്ക് വിശ്രമം അനുവദിച്ച് ബാഴ്‌സലോണ. ലാ ലിഗയിൽ വിസ്‌കക്കെതിരായ മത്സരത്തിലാണ് മെസ്സിക്ക് വിശ്രമം അനുവദിച്ചത്. മെസ്സിയെ കൂടാതെ സെർജിയോ ബുസ്കറ്റ്‌സിനും ബാഴ്‌സലോണ വിശ്രമം അനുവദിച്ചിട്ടുണ്ട്. ചൊവ്വയാഴ്ചയാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരം. ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രൗണ്ടിൽ നേരിയ വിജയം നേടിയ ബാഴ്‌സലോണ സെമി ഉറപ്പിക്കാൻ വേണ്ടിയാകും സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുക.

മെസ്സിക്കും ബുസ്കറ്റ്സിനും പുറമെ വിലക്ക് നേരിടുന്ന പിക്വേയും ലൂയിസ് സുവാരസും വിസ്കക്കെതിരായ മത്സരത്തിന് ഇറങ്ങില്ല. ഇവരെ കൂടാതെ അസുഖം മൂലം റാകിറ്റിച്ചും പരിക്കേറ്റ സെർജിയോ റോബർട്ടോയും ഇന്നത്തെ മത്സരത്തിനുണ്ടാവില്ല. ഇതോടെ ലീഗിലെ അവസാന സ്ഥാനത്തുള്ള വിസ്‌കക്കെതിരെ ദുർബലമായ ടീമിനെയാണ് ബാഴ്‌സലോണ പരിശീലകൻ ഏർനെസ്റ്റോ വാൽവാർദേ ഇറക്കുക.  മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ മത്സരത്തിൽ സ്മാളിങ്ങിന്റെ ഇടിയേറ്റ മെസ്സികേറ്റ പരിക്ക് സാരമുള്ളതല്ലെന്ന് ബാഴ്‌സലോണ പരിശീലകൻ പറഞ്ഞിരുന്നു. മത്സരത്തിനിടെ സ്മാളിങ്ങുമായി കൂട്ടിയിടിച്ച മെസ്സിയുടെ മൂക്കിൽ രക്തം പുറത്തുവന്നിരുന്നു.

Advertisement