സബ് ജൂനിയർ ലീഗ്, കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം

- Advertisement -

കേരളത്തിലെ അണ്ടർ 13 ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി. സബ് ജൂനിയർ ലീഗിൽ റെസ്റ്റ് ഓഫ് ഇന്ത്യ ഗ്രൂപ്പ് സി മത്സരങ്ങളാണ് ഇന്ന് ആരംഭിച്ചത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്കോർ ലൈൻ അക്കാദമിയെ പരാജയപ്പെടുത്തി. പനമ്പിള്ളി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.

ബ്ലാസ്റ്റേഴ്സിനായി 10ആം മിനുട്ടിൽ ലിയാൻ, 40ആം മിനുട്ടിൽ മുഹമ്മദ് അക്തർ, 70ആം മിനുട്ടിൽ സിയാദ് എന്നിവരാണ് ഗോളുകൾ നേടിയത്. സ്കോർ ലൈന്റെ ആശ്വാസ ഗോൾ പയസ് പോൾ നേടി. ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ എഫ് എഫ് അക്കാദമി ഡോൺ ബോസ്കോയെ നേരിടും.

Advertisement