എൽ ക്ലാസികോയിൽ ഇന്നലെ നടന്ന റഫറിയിംഗിൽ പരാതി പറഞ്ഞ് ബാഴ്സലോണ ഡിഫൻഫർ പികെ. ഇന്നലെ സെർജിയോ റാമോസ് മെസ്സിയുടെ മുഖത്ത് ഇടിച്ചതിന് റെഡ് കാർഡ് കൊടുക്കാത്തതാണ് പികെയെ പ്രകോപിപ്പിച്ചത്. മെസ്സിയും ബാഴ്സലോണ താരങ്ങളും പ്രതിഷേധിച്ചു എങ്കിലും റഫറിയും വാറും ആ ഫൗൾ ചുവപ്പ് കാർഡ് ലഭിക്കേണ്ട ഒന്നല്ല എന്ന് തീരുമാനിക്കുകയായിരുന്നു.
റയൽ മാഡ്രിഡിന് എപ്പോഴും റഫറിയുടെ സഹായങ്ങൾ കിട്ടുന്നു എന്നായിരുന്നു പികെയുടെ പ്രതികരണം. റായലിന്റെ താരങ്ങൾ എപ്പോഴും റഫറിയോട് കരയുകയാണെന്നും അതുകൊണ്ട് അവർക്ക് അനുകൂലമായി തീരുമാനങ്ങൾ ഉണ്ടാകുന്നു എന്നും പികെ പറഞ്ഞു. റാമോസ് മെസ്സിയെ ഇടിച്ചത് റെഡ് കാർഡ് കിട്ടേണ്ട ഫൗൾ ആണ്. മെസ്സിയുടെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നത് കണ്ടിട്ടും റഫറി റാമോസിനെതിരെ നടപടി എടുത്തില്ല. വീഡിയോ അസിസ്റ്റന്റ് റഫറിയും ചുവപ്പല്ല എന്ന് നടപടിയെടുത്തത് ഞെട്ടിച്ചു. പികെ പറഞ്ഞു.
ഇന്നലെ നടന്ന എൽ ക്ലാസികോ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സലോണ വിജയിച്ചിരുന്നു.