“പി എസ് ജിക്ക് എതിരെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വർട്ടറിലെ പി എസ് ജിയുമായുള്ള രണ്ടാം പാദത്തിൽ പ്രതീക്ഷയുണ്ട് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. പി എസ് ജിക്ക് എതിരെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-0 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. ഈ ബുധനാഴ്ച പാരീസിൽ വെച്ചാണ് രണ്ടാം പാദ മത്സരം നടക്കുന്നത്. എന്നാൽ ഈ രണ്ട് ഗോളിന്റെ വ്യത്യാസം മറികടക്കാൻ ആകുമെന്ന് സോൾഷ്യാർ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത്തരം തിരിച്ചുവരവുകൾ നടത്തി ശീലമുണ്ട്. അതാണ് ചരിത്രം. പി എസ് ജി എവേ എന്നത് കടുപ്പമുള്ള മത്സരം തന്നെയാണ് പക്ഷെ അത് മറികടക്കാനുള്ള ടാലന്റുകൾ മാഞ്ചസ്റ്റർ ടീമിൽ ഉണ്ട് എന്നും ഒലെ പറഞ്ഞു‌. അവസാന 8 എവേ മത്സരങ്ങളും വിജയിച്ചു നിൽക്കുന്ന ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ഒലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു എങ്കിലും യുണൈറ്റഡിന് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല. നിരവധി യുണൈറ്റഡ് താരങ്ങൾ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. മാർഷ്യൽ, മാറ്റ, ലിംഗാർഡ്, മാറ്റിച്, ഹെരേര എന്ന് തുടങ്ങിയ പരിക്കിന്റെ നിരയ്ക്ക് ഒപ്പം ഇന്നലെ സാഞ്ചെസും ചേർന്നിട്ടുണ്ട്.