മെസ്സി രണ്ടാഴ്ചയോളം പുറത്തിരിക്കും

- Advertisement -

ബാഴ്സലോണ ആരാധകർക്ക് വീണ്ടും നിരാശ. മെസ്സിക്ക് വിയ്യാറയലിനെതിരായ മത്സരത്തിൽ ഏറ്റ പരിക്ക് സാരമുള്ളതാണെന്ന് ബാഴ്സലോണ ഔദ്യോഗികമായി അറിയിച്ചു. താരത്തിന് രണ്ടാഴ്ചയോളം പുറത്തിരിക്കേണ്ടി വരും. പരിക്ക് കഴിഞ്ഞെത്തി ആദ്യമായി ആദ്യ ഇലവനിൽ എത്തിയ മെസ്സിക്ക് വിയ്യാറയലിനെതിഫെ ആദ്യ പകുതിയുടെ അവസാനം ആണ് പരിക്കേറ്റത്. മസിലിനേറ്റ നെസ്സിക്ക് പ്രധാന മത്സരങ്ങൾ നഷ്ടമാകാൻ കാരണമാകും.

നേരത്തെ സീസൺ തുടക്കത്തിൽ പരിക്കേറ്റ മെസ്സി കഴിഞ്ഞ ആഴ്ച മാത്രമാണ് കളത്തിൽ എത്തിയത്. ഡോർട്മുണ്ടിനും ഗ്രാനഡയ്ക്കും എതിരെ മെസ്സി കളിച്ചിരുന്നു. നിരന്തരം മെസ്സിക്ക് വരുന്ന പരിക്കുകൾ ഫുട്ബോൾ പ്രേമികളെ തന്നെ ആശങ്കയിലാക്കുന്നുണ്ട്‌. ഈ വരുന്ന ആഴ്ച നടക്കുന്ന ഇന്റർ മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും മെസ്സി ഉണ്ടാകില്ല.

Advertisement