ബ്രണ്ടൻ കിങ്ങിന്റെ വെടിക്കെട്ടിൽ ഗയാന ആമസോണ് ജയം

വെടിക്കെട്ട് പ്രകടനം നടത്തിയ ബ്രണ്ടൻ കിങ്ങിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഗയാന ആമസോൺ വാരിയേഴ്‌സിന് ജയം. പുറത്താവാതെ 59 പന്തിൽ 81 റൺസ് എടുത്ത ബ്രണ്ടൻ കിങ്ങിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ സെന്റ് ലൂസിയ സൂക്‌സിനെതിരെ 8 വിക്കറ്റിന്റെ ജയമാണ് ഗയാന ആമസോൺ നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്താനും ഗയാന ആമസോണിനായി. ഇതോടെ കളിച്ച മുഴുവൻ മത്സരങ്ങളും ജയിച്ച ഗയാന ആമസോൺ 14 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തുള്ളത്.

ടോസ് നേടിയ സെന്റ് ലൂസിയ സൂക്‌സ് ആദ്യ ബാറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് ഗയാന ആമസോൺ നേടിയത്. 65 റൺസ് എടുത്ത ഗ്രാൻഡ്ഹോമിന്റെ പ്രകടനമാണ് അവർക്ക് തുണയായത്. ഗയാന ആമസോണിന്റെ ലഫ്‌ലിൻ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. തുടർന്ന് ബാറ്റ് ചെയ്ത ഗയാന ആമസോൺ 18.2 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു. ബ്രണ്ടൻ കിങ്ങിന്റെ വെടിക്കെട്ട് പ്രകടനം കൂടാതെ 20 പന്തിൽ 33 റൺസ് എടുത്ത ഹേംരാജിന്റെ പ്രകടനാവും പുറത്താവാതെ 28 പന്തിൽ 30 റൺസ് എടുത്ത ഷൊഹൈബ് മാലികിന്റെ പ്രകടനവും ഗയാന ആമസോണിന്റെ വിജയം എളുപ്പമാക്കി.

Previous articleവിജയ് ഹസാരെയിൽ കേരളത്തിന് ബാറ്റിംഗ്
Next articleമെസ്സി രണ്ടാഴ്ചയോളം പുറത്തിരിക്കും