“മെസ്സിയെ പി എസ് ജി ജേഴ്സിയിൽ കാണുന്നത് ഇഷ്ടമല്ല” – ലപോർട

20210907 030954

മെസ്സി ബാഴ്സലോണ വിട്ടു പോകേണ്ടി വന്നതിൽ സങ്കടമുണ്ട് എന്നും മെസ്സിയെ പി എസ് ജി ജേഴ്സിയിൽ കാണാൻ ഇഷ്ടപ്പെടുന്നില്ല എന്നും ബാഴ്സലോണ പ്രസിഡന്റ് ലപോർട. “മെസ്സിക്ക് ക്ലബ് വിട്ടു പോകേണ്ട വന്ന രീതി ആർക്കും ഇഷ്ടപ്പെട്ടില്ല എന്നത് സത്യമാണ്. ഞങ്ങൾ മെസ്സിയോട് നിത്യമായി നന്ദിയുള്ളവരായിരിക്കും. അദ്ദേഹത്തെ PSG ഷർട്ടിൽ കാണുന്നത് എനിക്ക് ഇഷ്ടമല്ല.” ലപോർട പറഞ്ഞു.

മെസ്സി തിരികെ ബാഴ്സലോണയിൽ എത്തുന് സാധ്യത തള്ളുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മെസ്സി ബാഴ്സലോണ വിട്ട ശേഷം അദ്ദേഹത്തോടെ സംസാരിച്ചിട്ടില്ല എന്നും ലപോർട പറഞ്ഞു. ബാഴ്സലോണയുടെ വേതന ബിൽ വരുമാനത്തിന്റെ 110 ശതമാനം ആയിരുന്നു. അത് 80% ആയി കുറക്കാൻ ആയെന്നും ലപോർട പറഞ്ഞു.

Previous articleബ്രസീൽ ഇതിഹാസം പെലെയുടെ ശസ്ത്രക്രിയ വിജയകരം
Next articleഇന്ത്യയുടെ ബൗളിംഗ് താൻ കണ്ട മികച്ച പ്രകടനങ്ങളിൽ ഒന്ന് : വിരാട് കോഹ്‌ലി