ബ്രസീൽ ഇതിഹാസം പെലെയുടെ ശസ്ത്രക്രിയ വിജയകരം

ബ്രസീൽ ഇതിഹാസം പെലെയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. അദ്ദേഹത്തിന്റെ വൻകുടലിൽ നിന്ന് ഒരു മുഴ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ നടത്തിയത്. 80 വയസുകാരൻ ആറ് ദിവസമായി ആശുപത്രിയിലായിരുന്നുവെന്ന റിപ്പോർട്ടുകൾക്ക് മാധ്യമങ്ങളിൽ വന്നിരുന്നു. ഇതിനു പിന്നാലെ പെലെ തന്നെയാണ് ഇതിൽ വ്യക്തതവരുത്തി കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ എത്തിയത്.

“ഭാഗ്യവശാൽ, നിങ്ങളോടൊപ്പം മികച്ച വിജയങ്ങൾ ഞാൻ ആഘോഷിക്കുന്നത് പതിവാണ്” ഈ ശസ്ത്രക്രിയയും വിജയകരാമാണ് എന്നും പെലെ പറഞ്ഞു. അടുത്തിടെ ആണ് ഈ മുഴ കണ്ടെത്തിയത് എന്നും ഈ ശസ്ത്രക്രിയ വിജയകരമാണെന്നും പെലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്ത ഡോക്ടർമാക്ക് അദ്ദേഹം നന്ദി അറിയിച്ചു.

Previous articleകേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ ഐ എസ് എല്ലിലെ ഹോം ഗ്രൗണ്ട് തീരുമാനമായി
Next article“മെസ്സിയെ പി എസ് ജി ജേഴ്സിയിൽ കാണുന്നത് ഇഷ്ടമല്ല” – ലപോർട