ഇന്ത്യയുടെ ബൗളിംഗ് താൻ കണ്ട മികച്ച പ്രകടനങ്ങളിൽ ഒന്ന് : വിരാട് കോഹ്‌ലി

Viratkohli

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ ബൗളിംഗ് ക്യാപ്റ്റൻ എന്ന നിലയിൽ താൻ കണ്ട ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 99 റൺസിന്റെ ലീഡ് വഴങ്ങിയിട്ടും ഇന്ത്യ 157 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. തുടർന്നാണ് ഇന്ത്യയുടെ ബൗളിംഗ് തന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്ന് മികച്ച ബൗളിംഗ് പ്രകടങ്ങളിൽ ഒന്നാണെന്ന് വിരാട് കോഹ്‌ലി പറഞ്ഞത്.

രോഹിത് ശർമ്മയുടെ സെഞ്ച്വറി പ്രകടനം പോലെ തന്നെ ഷർദുൽ താക്കൂറിന്റെ രണ്ട് ഇന്നിങ്സിലെയും അർദ്ധ സെഞ്ച്വറികളും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നെന്നും വിരാട് കോഹ്‌ലി പറഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുൻപിലാണ്.

Previous article“മെസ്സിയെ പി എസ് ജി ജേഴ്സിയിൽ കാണുന്നത് ഇഷ്ടമല്ല” – ലപോർട
Next articleലൗട്ടാരോ മാർട്ടിനസ് ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും