ഗ്രീസ്മാനുമായി പ്രശ്നങ്ങളില്ല- മെസ്സി

ബാഴ്സലോണ ടീം മേറ്റ് ആന്റോൺ ഗ്രീസ്മാനുമായി തനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സി. ഇന്റർ മിലാന് എതിരായ ചാമ്പ്യൻസ് ലീഗ് ജയത്തിന് ശേഷമാണ് മെസ്സി ടീം അംഗവുമായി പ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ ആസ്ഥാനത്താണെന്ന പ്രസ്താവന നടത്തിയത്. നേരത്തെ മെസ്സിയുമായി തനിക്ക് മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാനായിട്ടില്ല എന്ന് ഗ്രീസ്മാൻ വെളിപ്പെടുത്തിയിരുന്നു.

തനിക്ക് ഗ്രീസ്മാനുമായി തീർച്ചയായും നല്ല ബന്ധമാണ് ഉള്ളത് എന്നാണ് മെസ്സി പത്ര പ്രവർത്തകരോട് വെളിപ്പെടുത്തിയത്. നിലവിൽ ബാഴ്സ അത്ര നല്ല നിലയിൽ അല്ലെന്നും അതിനെ കുറിച്ച് എല്ലാവരും ബോധവാന്മാർ ആണെന്നും മെസ്സി കൂട്ടി ചേർത്തു. ബാഴ്സയുടെ മോശം പ്രകടനത്തിൽ ക്ലബ്ബിന്റെ പ്രീ സീസൺ ടൂറിന് പങ്കുണ്ട് എന്നും മെസ്സി വെളിപ്പെടുത്തി. ഇത് വിമർശനം അല്ലെന്നും പക്ഷെ അതൊരു യാഥാർഥ്യം ആണെന്നും മെസ്സി പറഞ്ഞു.

Previous articleഅഗർവാളിനും സെഞ്ചുറി, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
Next articleബെൻ സ്റ്റോക്സ് പ്രൊഫഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ മികച്ച താരം