അഗർവാളിനും സെഞ്ചുറി, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

Photo: Twitter/@BCCI

സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റിന്റെ രണ്ടാം ദിവസത്തിന്റെ ആദ്യ സെഷനിൽ തന്നെ മായങ്ക് അഗർവാളിന് സെഞ്ചുറി. 84 റൺസുമായി ഒന്നാം ദിനം ബാറ്റിംഗ് അവസാനിപ്പിച്ച മായങ്ക് അഗർവാൾ രോഹിത് ശർമ്മക്കൊപ്പം സെഞ്ചുറി പൂർത്തിയാകുകയായിരുന്നു. താരത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കൂടിയാണിത്. മത്സരത്തിന്റെ ആദ്യ ദിനമായ ഇന്നലെ രോഹിത് ശർമ്മയും സെഞ്ചുറി നേടിയിരുന്നു.

അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 247 റൺസ് എടുത്തിട്ടുണ്ട്. 140 റൺസുമായി രോഹിത് ശർമ്മയും 105 റൺസുമായി മായങ്ക് അഗർവാളുമാണ് ക്രീസിലുള്ളത്. രണ്ടാം ദിനം ആദ്യ സെഷനിൽ രോഹിത് ശർമ്മ നൽകിയ അവസരം വിക്കറ്റ് കീപ്പർ ഡി കോക്ക് നഷ്ട്ടപെടുത്തിയതും അവർക്ക് തിരിച്ചടിയായി.

Previous articleകളിക്കുന്നത് പഴയ ടർഫിൽ, പരാതിയുമായി സോൾഷ്യർ
Next articleഗ്രീസ്മാനുമായി പ്രശ്നങ്ങളില്ല- മെസ്സി