ബെൻ സ്റ്റോക്സ് പ്രൊഫഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ മികച്ച താരം

പ്രൊഫഷണൽ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ബെൻ സ്റ്റോക്സിന്. ഈ കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിന് അവരുടെ ചരിത്രത്തിൽ ആദ്യമായി കിരീടം നേടിക്കൊടുക്കാൻ ബെൻ സ്റ്റോക്സിന് കഴിഞ്ഞിരുന്നു. ലോകകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ പുറത്താവാതെ 84 റൺസ് നേടിയ ബെൻ സ്റ്റോക്സ് ആയിരുന്നു ഇംഗ്ലണ്ടിന്റെ വിജയ ശില്പി. അന്ന് സൂപ്പർ ഓവറിലും മത്സരം സമനിലയിൽ ആയതിനെ തുടർന്ന് കൂടുതൽ ബൗണ്ടറികൾ നേടിയ ടീമെന്ന നിലയിലാണ് ഇംഗ്ലണ്ട് ജേതാക്കളായത്.

തുടർന്ന് നടന്ന ആഷസ് പരമ്പരയിലും ബെൻ സ്റ്റോക്സ് തന്റെ മികവ് ആവർത്തിച്ചിരുന്നു. മൂന്നാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് തോൽവി മുൻപിൽകണ്ട സമയത്ത് 135 റൺസിന്റെ അപരാജിത ഇന്നിംഗ്സ് പുറത്തെടുത്ത സ്റ്റോക്സ് ഇംഗ്ലണ്ടിനെ ആഷസ് പരമ്പര സമനിലയിലാക്കാൻ സഹായിച്ചിരുന്നു.

Previous articleഗ്രീസ്മാനുമായി പ്രശ്നങ്ങളില്ല- മെസ്സി
Next articleരോഹിതിന് ഡബിൾ സെഞ്ചുറിയില്ല, ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ