മെസ്സി ഈ ആഴ്ച പുതിയ കരാറിൽ ഒപ്പുവെക്കും

ബാഴ്‌സലോണ സൂപ്പർ താരം ലിയോണൽ മെസ്സി ഈ ആഴ്ചയുടെ അവസാനത്തോടെ പുതിയ കരാറിൽ ഒപ്പുവെക്കും. നേരത്തെ ജൂൺ 30ന് ബാഴ്‌സലോണയിൽ കരാർ അവസാനിച്ച മെസ്സി ഇതുവരെ പുതിയ കരാറിൽ ഒപ്പുവെച്ചിരുന്നില്ല. എന്നാൽ അർജന്റീനയുടെ കൂടെ കോപ്പ അമേരിക്ക കഴിഞ്ഞതിന് ശേഷം മെസ്സി അവധികാലം ആഘോഷിക്കുന്ന തിരക്കിലായിരുന്നു. ഇത് കഴിഞ്ഞു ബാഴ്‌സലോണയിൽ എത്തുന്ന മെസ്സി പുതിയ കരാർ ഒപ്പുവെക്കുമെന്നാണ് കരുതപ്പെടുന്നത്.

ബാഴ്‌സലോണയിൽ കരാർ അവസാനിച്ച സമയത്ത് മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവാനുള്ള സാധ്യതകൾ ഉണ്ടെന്ന വാർത്തകൾ വന്നെങ്കിലും തുടർന്ന് മെസ്സി ബാഴ്‌സലോണ വിടില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ബാഴ്‌സലോണയിൽ തന്നെ തുടരുമെന്ന് മെസ്സി മാനേജ്മെന്റിന് വാക്കുനൽകിയിരുന്നു. ഇത് പ്രകാരം മെസ്സി ബാഴ്‌സലോണയിൽ 5 വർഷത്തെ പുതിയ കരാറിൽ ഒപ്പുവെക്കും. തന്റെ വേതനത്തിൽ 50% കുറവ് വരുത്തിയാണ് മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരാൻ സമ്മതിച്ചത്. ബാഴ്‌സലോണ താരങ്ങളുടെ വേതനം ലാ ലീഗ ഫിനാൻഷ്യൽ ഫെയർ പ്ലേയിൽ ഉൾകൊള്ളിക്കുന്നതിന് വേണ്ടിയാണ് മെസ്സിയുടെ കരാർ വൈകിയത്. .