ഇൻസ്റ്റഗ്രാമിൽ തരംഗമായി മെസ്സിയുടെ മാജിക്കൽ കിക്ക്

- Advertisement -

മെസ്സി പോസ്റ്റ് ചെയ്ത ഒരു ചെറിയ വിഡിയോ ആണ് ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ചർച്ചാ വിഷം. “മെസ്സി ടച്ച്” ഉള്ള ആ വിഡിയോ കണ്ടു അത്ഭുദത്തോടെ തലയിൽ കൈവെക്കുകയാണ് ആരാധകർ. അത്രത്തോളം മികച്ചതായിരുന്നു മെസ്സിയുടെ ട്രിക്ക്.

ഒരു വളയത്തിലൂടെ മെസ്സി പന്ത് അടിക്കുന്നതാണ് വിഡീയോ, പക്ഷെ തീർന്നില്ല, അടിക്കുന്നതിനു മുൻപ് പന്തിനു മുകളിൽ വെച്ച കുപ്പി പന്ത് അടിച്ചകറ്റിയതിനു ശേഷവും കുപ്പി നേരെ ബാലൻസ് ചെയ്തു താഴെ നിൽക്കുന്നതും കാണാം. അതെങ്ങനെ സാധിച്ചു എന്നറിയാതെ നിൽക്കുകയാണ് വിഡിയോ കണ്ടവരെല്ലാം.

വിശ്വാസമാവുന്നില്ലേ, വിഡിയോ കാണാം

Advertisement